Sunday, September 20, 2020
Home Cinema രണ്ടുപേർക്കും അഭിനയം നിർത്തി ബിസിനസ് ചെയ്യാമെന്ന് പാർവ്വതി പറഞ്ഞു: ജയറാം

രണ്ടുപേർക്കും അഭിനയം നിർത്തി ബിസിനസ് ചെയ്യാമെന്ന് പാർവ്വതി പറഞ്ഞു: ജയറാം

വിവാഹത്തിന് ശേഷം പാർവ്വതി അഭിനയം നിർത്തിയപ്പോൾ തങ്ങൾക്ക് ഏറ്റവും നല്ല ഒരു അഭിനേത്രി നഷ്ടപ്പെട്ടെന്ന് ഒരാൾ പോലും പറഞ്ഞിട്ടില്ലെന്ന് ജയറാം. എന്താ ഭാര്യ അഭിനയിക്കാത്ത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. അതേസമയം മലയാളത്തിൽ ഞങ്ങൾക്ക് മഞ്ജുവാര്യരെയാണ് ഏറ്റവും ഇഷ്ടം. മഞ്ജു ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് എത്രയെത്ര ക്യാരക്ടേഴ്‌സ് കാണാമായിരുന്നു. എന്താണ് മഞ്ജു അഭിനയം നിർത്തിയത്. എന്നിങ്ങനെ ഇന്ത്യയുടെ പലഭാഗത്തുള്ള ആളുകളും ചോദിച്ചു താൻ കേട്ടിട്ടുണ്ടെന്നും താരം പറയുന്നു. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന്റെ ഇന്റർവ്യൂവിൽ ജയറാം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

അഭിനയം നിർത്തുന്നത് സംബന്ധിച്ച് വിവാഹത്തിന് മുമ്പേ തീരുമാനമെടുത്തിരുന്നു. വിവാഹശേഷം നമുക്ക് രണ്ടുപേർക്കും അഭിനയം നിർത്താമെന്നാണ് പാർവ്വതി എന്നോട് പറഞ്ഞത്. ഭക്ഷണം കഴിക്കാൻ അപ്പോളെന്തുചെയ്യും എന്ന് ഞാൻ ചോദിച്ചപ്പോൾ നമുക്കെന്തെങ്കിലും ബിസിനസ് ചെയ്യാമെന്നായിരുന്നു പാർവതിയുടെ മറുപടി. അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് ഞാൻ പാർവതിയോട് പറഞ്ഞു. ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച എന്നു തോന്നില്ലേ, അതാണ് സംഭവം. ഇവിടെ നിൽക്കുമ്പോൾ ബിസിനസ് ചെയ്ത് നല്ല ലൈഫാണെങ്കിൽ എന്ത് സുഖമാണെന്ന് തോന്നും. അതങ്ങനെ തോന്നിയതാണ്. ജയറാം പറയുന്നു.

എനിക്കൊരാളോടും നോ എന്ന് ജീവിതത്തിൽ പറയാനാകില്ല. നോ എന്ന് പറയാനാകാത്ത് ഭയങ്കര അപകടമാണ്. അതുകൊണ്ട് എനിക്ക് ഒരുപാട് നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. നല്ലതും ഉണ്ടായിട്ടുണ്ട്. ജയറാം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

ചിന്തിച്ചത് ജീവിതം പാഴാക്കുന്നവരെന്ന്,കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് വൈറൽ

ബാഗ് നഷ്ടപ്പെട്ട് അപ്രതീക്ഷിതമായി കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് ഫേസ്ബുക്കിൽ വൈറലാകുന്നു.ബിരുദാനന്തര ബിരുദം ലക്ഷ്യമിട്ട് ജർമ്മനിയിൽ എത്തിയ വിവേക് കന്യാസ്ത്രീകളെപ്പറ്റി പറയുന്ന വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19, 4425 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂർ 322, പാലക്കാട് 289, കോട്ടയം 274,...

എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ്

ന്യൂഡൽഹി: എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പാർലമെന്റിന്റെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലാണ് അദേഹം. ശനിയാഴ്ച യുഡിഎഫ് എംപിമാരുടെ കൂടെ...

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

തിരുവന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എംഎസ് ആബ്ദീനാണ് ഇന്ന് രാവിലെ മരിച്ചത്. കേരളത്തിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ...

Recent Comments

You cannot copy content of this page