താൻ പാർട്ടി രൂപീകരിച്ചിട്ടില്ല, ആരും പാർട്ടിയിൽ ചേരരുത്: നടൻ വിജയ്

0
276

ചെന്നൈ: താൻ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചെന്ന വാർത്ത വ്യാജമാണെന്ന്നടൻ വിജയ്. ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയാക്കാൻ താൻ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയെന്ന വാർത്തയാണ് താരം നിഷേധിച്ചത്

അച്ഛന്റെ പാർട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും, ആരാധകർ ആ പാർട്ടിയിൽ ചേരരുതെന്നും വിജയ് പറഞ്ഞു. പാർട്ടിയുടെ പ്രചരണത്തിനായി തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും താരം പറഞ്ഞു.

അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിലാണ് ഫാൻസ് സംഘടന റജിസ്റ്റർ ചെയ്യുന്നത് എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറിയായി അച്ഛനും സംവിധായകനുമായ എസ്.എ ചന്ദ്രശേഖറും ട്രഷററായി അമ്മ ശോഭയേയുമാണ് അപേക്ഷയിൽ ചേർത്തിട്ടുള്ളതെന്നും റിപ്പോർട്ടിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here