മുഖ്യമന്ത്രിയാൽ കുടിയന്മാരുടെ ചികിൽസയ്ക്കായി പ്രത്യേകഫണ്ടും പുരുഷകമ്മീഷനും: സലിം കുമാർ

11
735

താൻ മുഖ്യമന്ത്രിയാൽ കുടിയന്മാരുടെ ചികിൽസയ്ക്കായി പ്രത്യേക ഫണ്ട് അനുവദിക്കുമെന്ന് ചലച്ചിത്രതാരം സലിം കുമാർ. കേരളപ്പിറവിയോടനുബന്ധിച്ച് കേരളകൗമുദി ദിനപ്പത്രത്തിലാണ് താരം രസകരമായ പ്രതികരണം നടത്തിയത്.

കുടിയന്മാർക്ക് വേണ്ടിയുള്ള ഫണ്ട് രക്തസാക്ഷി ഫണ്ട് എന്നറിയപ്പെടും, അവർ സംസ്ഥാനത്തിന് വേണ്ടി രക്ഷസാക്ഷികളാവുകയല്ലേ. വനിതാ കമ്മീഷനെ പോലെ പുരുഷ കമ്മീഷനും കൊണ്ട് വരും. പുരുഷനും മനുഷ്യനാണെന്ന ഒരു പരിഗണന ലഭിക്കണം. അവരുടെ വേവലാതികൾക്ക് പരിഹാരണം കാണണം. കോവിഡ് കാലം കഴിഞ്ഞാലും വിവാഹത്തിന് അൻപത് പേർ കൂടാൻ പാടില്ലെന്ന് മാനദണ്ഡം തുടരും.

സ്ത്രീ സംവരണം ഞാൻ ഒഴിവാക്കും, ഇത്രയും കാലമായിട്ടും സ്ത്രീ സംവരണം ലക്ഷ്യം നേടിയില്ല. ഇപ്പോഴും ഇന്നയാളുടെ ഭാര്യയ്ക്ക് വോട്ട് ചെയ്യണമെന്നാണ് എഴുതിവെക്കുന്നത്. ഇന്ദിരാഗാന്ധി, ജയലളിത, ഗൗരിയമ്മ എന്നിവരൊക്കെ ശോഭിച്ചത് സംവരണത്തിന്റെ ബലത്തിലല്ലല്ലോ.

എംഎൽഎ പെൻഷൻ നിറുത്തലാക്കും. അവരുടെതോരു ജോലിയല്ല, എംപിമാരുടെ പെൻഷൻ നിറുത്തലാക്കാൻ പ്രമേയം പാസാക്കി കേന്ദ്രത്തിനയ്ക്കും. സൈന്യത്തിലുളളവർക്ക് പ്രത്യേക പാക്കേജ്, അവരുടെ മകൾക്ക് വിദ്യാഭ്യാസം ഉൾപ്പടെ എല്ലാം സൗജന്യം. ഖജനാവ് നിറയ്ക്കുന്ന പ്രവാസികൾക്കും ലോട്ടറി വിൽപ്പനക്കാർക്കും പെൻഷൻ, സലീംകുമാർ പറഞ്ഞു.

11 COMMENTS