ഭാര്യയേയും മക്കളെയും മർദിച്ചത് തടഞ്ഞ എസ്.ഐയെ മർദിച്ച കീഴ്വായ്പൂർ എസ്ഐ അറസ്റ്റിൽ

0
591

കാഞ്ഞിരപ്പള്ളി: ഭാര്യയേയും മക്കളെയും മർദിക്കുന്നത് തടഞ്ഞ കാഞ്ഞിരപ്പള്ളി എസ്.ഐയെ മർദിച്ച കീഴ്വായ്പൂർ എസ്ഐ ജോർജ്ജ് കുരുവിള അറസ്റ്റിൽ.

ഭാര്യയേയും മക്കളെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി മർദിക്കുകയായിരുന്ന ജോർജ് കുരുവിളയെ തടയാൻ ശ്രമിച്ചപ്പോഴാണ് എസ്.ഐ മുകേഷിനെ ഇയാൾ മർദിച്ചത്. ഇന്നലെ വൈകുന്നേരം മണ്ണാറക്കയം സബ് സ്റ്റേഷന് സമീപത്തെ ഭാര്യവീട്ടിലായിരുന്നു ജോർജ്ജ് കുരുവിളയുടെ പരാക്രമം.

ഭാര്യയുമായുള്ള പ്രശ്നങ്ങൾ സംസാരിച്ചുതീർക്കാനായിരുന്നു കുരുവിള എത്തിയത്. ഭാര്യയേയും മക്കളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ വീട്ടുകാർ പോലീസിൽ അറിയിച്ചു. തുടർന്ന് ഭാര്യയേയും മക്കളെയും മർദിക്കുന്നത് തടഞ്ഞ സ്ഥലം എസ്.ഐ.യുടെ കരണത്ത് കുരുവിള അടിക്കുകയായിരുന്നു. കൂടെയെത്തിയ കോൺസ്റ്റബിളിന്റെ കരണത്തും കഴുത്തിലും അടിച്ചു. തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.