ചേട്ടനോട് അപ്പൻ പറഞ്ഞു .അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മയ്‌ക്കെതിരെ മൊഴിനല്‍കാന്‍

0
784

തിരുവനന്തപുരം: നൊന്തു പെറ്റ അമ്മയ്ക്ക് എങ്ങനെ സാധിക്കും .കടക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. യുവതിയെ ഭര്‍ത്താവ് മക്കളെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് സൂചന. അമ്മയ്‌ക്കെതിരെ മൊഴിനല്‍കാന്‍ സഹോദരനെ അച്ഛന്‍ നിരന്തരം പ്രേരിപ്പിച്ചതായി അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന ഇളയകുട്ടി ടെലിവിഷന്‍” ചാനലിനോട് പറഞ്ഞു

പതിനാല് വയസുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്. പിതാവാണ് പരാതിക്കാരൻ. അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെത്തുടർന്നാണ് നടപടി.

സംസ്ഥാനത്ത് ആദ്യമായാണ് ഇരയുടെ അമ്മ പോക്സോ കേസിൽ അറസ്റ്റിലാകുന്നത്. വക്കം സ്വദേശിനിയായ യുവതിയെ റിമാൻഡ് ചെയ്തു.

സംസ്ഥാനത്ത് ആദ്യമായാണ് ഇരയുടെ അമ്മ പോക്സോ കേസിൽ അറസ്റ്റിലാകുന്നത്. വക്കം സ്വദേശിനിയായ യുവതിയെ റിമാൻഡ് ചെയ്തു.ഒരു അമ്മയ്ക്കും ഇങ്ങനെ ചെയ്യാൻ പറ്റുമോ?

യുവതിയെ കുടുക്കാന്‍ ഭര്‍ത്താവ് മുതിര്‍ന്ന ആണ്‍മക്കളെ ഉപയോഗിക്കുകയായിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. നിയമപരമല്ലാതെ ഭര്‍ത്താവ് മറ്റൊരു യുവതിയെ വിവാഹം ചെയ്തതിനെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ഇതിന്റെ പിന്നിലെന്ന് യുവതിയുടെ മാതാപിതാക്കളും പറഞ്ഞു.

ആരോപണവിധേയായ 37 കാരിക്ക് പതിനേഴും പതിനാലും പതിനൊന്നും വയസുള്ള മൂന്ന് ആണ്‍കുട്ടികളും 6 വയസുള്ള പെണ്‍കുട്ടിയുമാണ് ഉള്ളത്. പ്രണയയിച്ചു വിവാഹിതരായ ഇവര്‍ നിരന്തര പീഡനത്തെ തുടര്‍ന്ന് മൂന്നുവര്‍ഷമായി  ഭര്‍ത്താവുമായി വേര്‍പെട്ടാണ് താമസം. ഇതെതുടര്‍ന്നാണ് നിയമപരമായി ബന്ധം ഉപേക്ഷിക്കാതെ  ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചത്. അതിന് ശേഷം മൂന്ന് കുട്ടികളെ ഭര്‍ത്താവ് വിദേശത്തേക്ക് കൊണ്ടുപോയി. ഇതിലൊരു കുട്ടിയാണ് അമ്മയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ച് പരാതി നല്‍കിയതും യുവതി അറസ്റ്റിലായതും. ഇതിലെ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും ആക്ഷേപമുണ്ട്.