കൊവിഡ് പിടിപെടുമെന്ന ഭയം മൂലം ബാങ്ക് ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തു. തെലങ്കാനയിലാണ് സംഭവം. വാണി എന്ന യുവതിയാണ് ജീവനൊടുക്കിയത്.
കരിംനഗറിലെ എസ്ബിഐ മങ്കമ്മതോട്ട ബ്രാഞ്ചിലെ പ്രൊബേഷണറി ഓഫിസറായ വാണി സഹപ്രവർത്തകരോടൊപ്പം താമസിക്കുന്ന വാടകവീട്ടിലാണ് തൂങ്ങി മരിച്ചത്. വാണിയുടെ മാതാപിതാക്കൾ ഹൈദരാബാദിലാണ് താമസം. കൊവിഡ് ബാധിക്കുമെന്ന ഭയത്താലാണ് മരിക്കുന്നതെന്ന ആത്മഹത്യാ കുറിപ്പും വാണിയുടെ മുറിയിൽ നിന്ന് ലഭിച്ചു. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്നും കുറിപ്പിൽ വാണി പറയുന്നു.