ബോയ്ഫ്രണ്ടുമായി വാട്സാപ്പിൽ ചാറ്റ്, സഹോദരൻ സഹോദരിക്ക് നേരെ നിറയൊഴിച്ചു

0
570

ന്യൂഡൽഹി: ബോയ്ഫ്രണ്ടുമായി വാട്സാപ്പിൽ ചാറ്റ് ചെയ്തതിന് സഹോദരൻ സഹോദരിക്ക് നേരെ നിറയൊഴിച്ചു. വെടിയേറ്റ് വയറ്റിൽ മാരകമായി മുറിവേറ്റ 16-കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വടക്കുകിഴക്കൻ ഡൽഹിയിലാണ് സംഭവം.

സഹോദരിയുടെ ബോയ് ഫ്രണ്ടുമായുള്ള ബന്ധത്തെ സലൂൺ ജീവനക്കാരനായ സഹോദരൻ വിലക്കിയിരുന്നു. എന്നാൽ സഹോദരി ബന്ധം തുടർന്നതിൽ പ്രകോപിതനായ സഹോദരൻ അനുജത്തിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പെൺകുട്ടി ചാറ്റ് ചെയ്യുന്നത് കണ്ട സഹോദരൻ ഇതിന്റെ
പേരിൽ സഹോദരൻ വഴക്കുണ്ടാക്കി. തുടർന്നാണ് തോക്ക് ഉപയോഗിച്ച് സഹോദരിക്ക് നേരേ വെടിയുതിർത്തത്.

നാല് മാസം മുമ്പ് മരിച്ച സുഹൃത്താണ് തനിക്ക് തോക്ക് നൽകിയതെന്നാണ് 17-കാരനായ ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തിൽ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത് എന്നും പോലീസ് പറഞ്ഞു.