വനിതാ ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തി

0
612

ആഗ്ര: വനിതാ ദന്തഡോക്ടറെ വീട്ടിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് ദാരുണമായ സംഭവം. സെറ്റ് ഓഫ് ബോക്സ് റീച്ചാർജ് ചെയ്യാൻ എന്ന വ്യാജേനെ വീട്ടിലെത്തിയ ആളാണ് 38 വയസുള്ള ദന്തഡോക്ടറെ കൊലപ്പെടുത്തിയത്.

സ്വകാര്യ ആശുപത്രിയിൽ ദന്തിസ്റ്റായ ഡോ. നിഷാ സിംഗലിനെയാണ് അക്രമി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അടുത്ത മുറിയിലുണ്ടായിരുന്ന ഇവരുടെ രണ്ട് മക്കളെയും അക്രമി ഉപദ്രവിച്ചു. ഡോക്ടറുടെ ആദ്യ കുട്ടിക്ക് എട്ട് വയസും രണ്ടാം കുട്ടിക്ക് നാല് വയസുമാണ് പ്രായം.

നിഷയുടെ ഭർത്താവ് അജയ്യും ഡോക്ടറാണ്. ഇദ്ദേഹം ആശുപത്രിയിൽ ജോലിക്ക് പോയിരിക്കവെയാണ് സംഭവം.