ഇരുപതുകാരനെ കൊന്ന് പുഴയില്‍ തള്ളി, 4 പേര്‍ അറസ്റ്റില്‍

0
253

പാലക്കാട്: യുവാവിനെ ബലമായി പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി പുഴയില്‍ തള്ളിയ കേസില്‍ ആറ് പേര്‍ കസ്റ്റഡിയില്‍. ഋഷികേശ്, സ്വരാജ്, ഹക്കീം, അജയ്, ഷമീര്‍, മദന്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് 20 വയസായിരുന്നു. ഒരുമാസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്.

കഴിഞ്ഞമാസം 19 ന് രാത്രി പാലക്കാടുള്ള മെഡിക്കല്‍ ഷോപ്പിന് സമീപം വച്ച് സുവീഷിനെ പ്രതികള്‍ ബലമായി സ്‌കൂട്ടറില്‍ കയറ്റി മലബാര്‍ ആശുപത്രിയ്ക്ക് സമീപത്തെ ശ്മാശാനത്തിലെത്തിച്ച് അവിടെ വച്ച് വടികൊണ്ടും കൈകൊണ്ടും മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്
ജൂലൈ 20 ന് രാവിലെ മൃതദേഹം പ്രതികള്‍ യാക്കര പുഴയില്‍ ഉപേക്ഷിച്ചു. യാക്കര പുഴയുടെ സമീപത്ത് നിന്നും കണ്ടെത്തിയ മൃതദേഹത്തിന്റെ അവശിഷ്ടം ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. പഴക്കമുള്ളതിനാല്‍ ശരീരം ഏകദേശം പൂര്‍ണ്ണമായും അഴുകിയ നിലയിലായിരുന്നു.