കൊച്ചി: വിവിധ രാജ്യങ്ങളിലെ മലയാളി മാധ്യമ പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി ഗ്ലോബൽ മലയാളി പ്രസ് ക്ലബ് (ജിഎംപിസി) രൂപീകരിച്ചു. മലയാളി പ്രസ് ക്ലബ്ബിന്റെ ആഗോള സ്ഥാപക പ്രസിഡന്റായി ദീപിക അസോസിയേറ്റ് എഡിറ്ററും ന്യൂഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിനെയും ആഗോള ജനറൽ സെക്രട്ടറിയായി നോർത്ത് അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ഡോ. ജോർജ് കാക്കനാട്ടിനെയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: ഗ്ലോബൽ കോഓർഡിനേറ്റർ: സോമൻ ബേബി (ബഹ്റിൻ), ഡോ. കൃഷ്ണ കിഷോർ (യുഎസ്എ). വൈസ് പ്രസിഡന്റുമാർ: സജീവ് കെ. പീറ്റർ (കുവൈറ്റ്), അനിൽ അടൂർ (തിരുവനന്തപുരം), നിഷ പുരുഷോത്തമൻ (എറണാകുളം), പി. ബസന്ത് (ന്യൂഡൽഹി). ട്രഷറർ: ഉബൈദ് ഇടവണ്ണ (സൗദി അറേബ്യ), ജോയിന്റ് ട്രഷറർ: സണ്ണി മണർകാട്ട് (കുവൈറ്റ്). ജോയിന്റ് സെക്രട്ടറിമാർ: എം.സി.എ. നാസർ (ദുബായ്), ചിത്ര കെ. മേനോൻ (കാനഡ), പി.ടി. അലവി (സൗദി അറേബ്യ), ജോസ് കുന്പിളുവേലിൽ (ജർമനി). ഗവേണിംഗ് കൗണ്‍സിൽ അംഗങ്ങൾ: ആർ.എസ്. ബാബു (ചെയർമാൻ, കേരളാ മീഡിയ അക്കാദമി), പി.പി. ജയിംസ് (എറണാകുളം), പി.പി. ശശീന്ദ്രൻ (കണ്ണൂർ), ലിസ് മാത്യു (ന്യൂഡൽഹി), കമാൽ വരദൂർ (കോഴിക്കോട്).
എക്സിക്യുട്ടീവ് കൗണ്‍സിൽ അംഗങ്ങൾ: എൻ. അശോകൻ, ജോണ്‍ മുണ്ടക്കയം, ജി.കെ. സുരേഷ് ബാബു, ഡോ. എൻ.പി. ചന്ദ്രശേഖരൻ, വി.എസ്. രാജേഷ്, പി.എം. നാരായണൻ, മാധവ്ദാസ് ഗോപാലകൃഷ്ണൻ, ജെ. ഗോപീകൃഷ്ണൻ, സന്തോഷ് ജോർജ്, അളകനന്ദ, ഷാലു മാത്യു, പി. സനൽകുമാർ, ടോമി വട്ടവനാൽ, സുബിത സുകുമാർ, താര ചേറ്റൂർ മേനോൻ, ജോണ്സണ് മാമലശേരി, രാജേഷ് കുമാർ.
ജിഎംപിസിയുടെ ലോഗോ പ്രകാശനം ഇന്ന് വൈകുന്നേരം നാലിന് കോഴിക്കോട് പ്ലസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മിസോറാം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള നിർവഹിക്കും.
കോഴിക്കോട് എംപി എം.കെ. രാഘവൻ, മാതൃഭൂമി മാനേജിംഗ് ഡയറക്ടറും എംപിയുമായ എം.വി. ശ്രേയാംസ്കുമാർ, കേരളാ പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റുമാരായ പി.പി. ശശീന്ദ്രൻ, കമാൽ വരദൂർ, കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ, ജിഎംപിസി ആഗോള പ്രസിഡന്റ് ജോർജ് കള്ളിവയലിൽ, ജനറൽ സെക്രട്ടറി ജോർജ് കാക്കനാട്ട്, ജോയിന്റ് ട്രഷറർ സണ്ണി മണർകാട്ട് എന്നിവർ പ്രസംഗിക്കും.
ഗ്ലോബൽ മലയാളി പ്രസ് ക്ലബിന്റെ ഔപചാരികമായ ഉദ്ഘാടനം ജനുവരി ആറിനു തിരുവനന്തപുരത്ത് കേരളാ ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. ബുധനാഴ്ച വൈകുന്നേരം അഞ്ചിനു മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും.