ജെഫിൻ കിഴക്കേക്കുറ്റ് [22] ചിക്കാഗോയിൽ കാറപകടത്തിൽ അന്തരിച്ചു

0
5147

എൻറെ അനിയൻ കാറപകടത്തിൽ ചിക്കാഗോയിൽ അന്തരിച്ചു

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റിന്റെ രണ്ടാമത്തെ പുത്രൻ ജെഫിൻ കിഴക്കേക്കുറ്റ്‌ [22] തിങ്കളാഴ്ച അർദ്ധരാത്രി കഴിഞ്ഞുണ്ടായ കാറപകടത്തിൽ ചിക്കാഗോയിൽ അന്തരിച്ചു. ചിക്കാഗോ നഗരത്തിന് സമീപം ഇർവിങ് പാർക്ക് & മാൻഹൈം റോഡിൽ ജെഫിൻ ഓടിച്ചിരുന്ന കാർ തെന്നി മാറി സമീപത്തുള്ള ഒരു മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായതും മരണം സംഭവിച്ചതും. ഏതാനും ആഴ്ചകൾക്ക് മുൻപ് ചിക്കാഗോയിൽ വച്ച് നടത്തപ്പെട്ട ഇന്ത്യാ പ്രസ്ക്ലബ്ബിന്റെ അന്താരാഷ്‌ട്ര മീഡിയാ കോൺഫ്രൻസിൽ പിതാവിനോടൊപ്പം നിറ സാന്നിധ്യമായിരുന്നു അന്തരിച്ച ജെഫിൻ. ഓഡിയോ വിഷ്വൽ മേഖലയിൽ പഠനം പൂർത്തിയാക്കിയതിന് ശേഷം , പിതാവിനെ ബിസിനസ് കാര്യങ്ങളിൽ സഹായിക്കുകയും അതിനോടൊപ്പം ഓഡിയോ വിഷ്വൽ മേഖലയിൽ സ്വന്തമായി പ്രവർത്തനങ്ങൾ നടത്തുന്നതിൻറെ ഭാഗമായി ഒരു സ്റ്റുഡിയോക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്നതിനിടയിലാണ് ആകസ്മികമായി മരണം റോഡ് ആക്സിടന്റിന്റെ രൂപത്തിൽ ജെഫിനെ തട്ടിയെടുക്കുന്നത്.

എൻറെ പിതാവിൻറെ സഹോദരപുത്രൻ ഞങ്ങളെ വിട്ടുപോയി അതായത് എൻറെ അനിയൻ .എൻറെ ചെറുപ്പകാലത്ത് ഞാൻ എടുത്തു കൊണ്ട് നടന്നവൻ ആയിരുന്നു .ഇന്നലെ ഞങ്ങളെ വിട്ടു ജെഫിൻ ഈശോയുടെ അരികിലേക്ക് പോയി . ഈശോയോടൊപ്പം സ്വർഗത്തിൽ ഇരുന്ന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ.

കുട്ടികൾക്കെല്ലാം അവനെ വലിയ ഇഷ്ടമായിരുന്നു അതുപോലെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറാൻ അവൻ വളരെ മിടുക്കനായിരുന്നു.എല്ലാവരോടും അവൻ നല്ല സൗമ്യതയോടെ കൂടിയായിരുന്നു പെരുമാറിയിരുന്നത് .കൂട്ടുകാർക്കും വീട്ടുകാർക്കും ജെഫിന്റെ വേർപാട് തീരാനഷ്ടം തന്നെയാണ് പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല

ജെഫിന്റെ മാതാവ് ഡോളി നീണ്ടൂർ ആക്കകൊട്ടാരത്തിൽ കുടുംബാംഗമാണ്.
ജെറിൻ, ജെസ്റ്റിൻ, ജോ (ജോസഫ്) എന്നിവർ സഹോദരങ്ങളാണ്,

സംസ്കാര ശുശ്രൂഷകൾ ചിക്കാഗോ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഈ വരുന്ന വെള്ളിയാഴ്ച വൈകുന്നേരവും ശനിയാഴ്ച രാവിലെയുമായി (Dec 3 & 4 ) നടത്തപ്പെടും.

ബിജു കിഴക്കേക്കുറ്റിനും കുടുംബത്തിനും ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ടപ്പിന്റെ അനുശോചനങ്ങൾ .

Wake and funeral will be on Friday and Saturday

അനുശോചനങ്ങൾ രേഖപ്പെടുത്തി തുടങ്ങി

Johny Lukose, Manorama News TV wrote just now…… Sunil
This is so shocking.My heart goes out in prayers for Biju and Dolly. അവർ ഇതെങ്ങനെ സഹിക്കും എന്ന് ഓർത്തിട്ട് എനിക്ക് സങ്കടം അടക്കാൻ ആവുന്നില്ല. ബിജുവും ഡോളിയും ഈ മോനും ഞങ്ങളും ഒക്കെ അവിടെ താമസിച്ചത് ഒരേകുടുംബം ആയാണ്. ഇത് താങ്ങാനാവുന്നില്ല.

NK Premachandran MP sir just wrote…. Dear Sunil… വല്ലാത്ത മനോവേദനയും വിഷമവും ഉണ്ടാക്കുന്ന വാർത്തയാണ് കേട്ടത്. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഞങ്ങൾ എവിടെ താമസിച്ചിരുന്നപ്പോൾ ഏറ്റവും കൂടുതൽ ഞങ്ങളോട് അടുത്ത് ഇടപഴകിയത് ഈ മകനായിരുന്നു. ആ മകന്റെ നഷ്ടം ഉണ്ടാക്കുന്ന ആഘാതത്തെ അതി ജീവിക്കാൻ ബിജുവിനും ഡോളിക്കും കഴിയട്ടെയെന്ന് ഞങ്ങൾ പ്രാർഥിക്കുന്നു 

Shibu Kizhakkekuttu