മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ്

0
828

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് പോസിറ്റീവ്. അദ്ദേഹം തന്നെയാണ് തനിക്ക് കോവിഡ് പോസറ്റീവായതായി ട്വീറ്റ് ചെയ്തത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം ക്വാറന്റൈനിൽ പ്രവേശിച്ചു.

അതേസമയം, വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാനത്തെ കോവിഡ് സാഹചര്യം നിരീക്ഷിക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. താനുമായി സമ്പർക്കമുണ്ടായിരുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പ് മധ്യപ്രദേശിലെ സഹകരണ മന്ത്രി അരവിന്ദ് സിംഗ് ഭദോരിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.