നാഗാലാൻഡിൽ പട്ടിയിറച്ചി വിൽക്കാമെന്ന് കോടതി

0
787

കൊഹിമ: നാഗാലാൻഡിൽ പട്ടി ഇറച്ചി വിൽക്കാൻ അനുകൂലമായി കോടതി വിധി. പട്ടി ഇറച്ചി വിൽക്കുന്നതിന് സർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ് ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് സ്റ്റേ ചെയ്തത്.

പട്ടിയിറച്ചി വിൽക്കുന്നവരുടെ പരാതിയിലാണ് കോടതിയുടെ നടപടി. വാണിജ്യ ഇറക്കുമതി, വ്യപാരം, വിൽപന എന്നിവയ്ക്കുള്ള നിരോധനമാണ് കോടതി നീക്കിയത്.

കഴിഞ്ഞ ജൂലൈ രണ്ടിനാണ് നാഗാലാൻഡിൽ പട്ടി ഇറച്ചി വിൽപ്പന നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയത്. പട്ടിയിറച്ചിയുടെ ഇറക്കുമതിയും സർക്കാർ നിരോധിച്ചിരുന്നു.