ആശങ്ക ഇരട്ടിക്കുന്നു, അലിഗഢിലും നിരവധി കെട്ടിടങ്ങള്‍ക്ക് വിള്ളല്‍

0
57

അലിഗഢ്: ഉത്തരാഖണ്ഡിലെ ജോശിമഠിലും കര്‍ണപ്രയാഗിലും വീടുകള്‍ക്ക് വിള്ളല്‍ കണ്ടെത്തിയതിന് പിന്നാലെ അലിഗഢിലും നിരവധി കെട്ടിടങ്ങള്‍ക്ക് വിള്ളല്‍.

കന്‍വാരിയഗന്‍ജില്‍ സ്ഥിതി ചെയ്യുന്ന വീടുകള്‍ക്കാണ് വിള്ളല്‍ വീണത്. കഴിഞ്ഞ നാല് ദിവസത്തിനിടയിലാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു. അധികൃതരെ അറിയിച്ചിട്ടും പ്രതികരണമൊന്നുമില്ലെന്നാണ് അവര്‍ പറയുന്നത്.

സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം സര്‍ക്കാര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതിനു പിന്നാലെയാണ് വീടുകള്‍ക്കു വിള്ളല്‍ ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ പൈപ്പ്ലൈനില്‍ ചോര്‍ച്ചയുണ്ടെന്ന് ഇവര്‍ പറയുന്നു.

സംഭവത്തെക്കുറിച്ച അന്വേഷിക്കുമെന്ന് അലിഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഡീഷനല്‍ കമ്മിഷണര്‍ രാകേഷ് കുമാര്‍ യാദവ് പറഞ്ഞു. ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.