രാംഘട്ട്: മെഡിക്കൽ വിദ്യാർഥിനിയായ 22 കാരിയുടെ മൃതദേഹം ഡാമിൽ കണ്ടെത്തി. ജാർഖണ്ഡിലെ ഹസരിബാഗ് മെഡിക്കൽ കോളജിലെ വിദ്യാർഥിനിയും ഗോഡ്ഡ സ്വദേശിനിയുമായ യുവതിയുടെ മൃതദേഹമാണ് കൈകാലുകൾ കെട്ടിയിട്ടനിലയിൽ പത്രാതു ഡാമിൽ നിന്ന് കണ്ടെടുത്തത്. മരണത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
പ്രദേശവാസികളാണ് ചൊവ്വാഴ്ച പെൺകുട്ടിയുടെ മൃതദേഹം ഡാമിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹസരിബാഗ് മെഡിക്കൽ കോളജിലെ വിദ്യാർഥിനിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.