Sunday, September 20, 2020
Home News India മുൻ രാഷ്ട്രപതി പ്രണബ് പ്രണബ് മുഖർജി (85) അന്തരിച്ചു

മുൻ രാഷ്ട്രപതി പ്രണബ് പ്രണബ് മുഖർജി (85) അന്തരിച്ചു

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് പ്രണബ് മുഖർജി (85) അന്തരിച്ചു. ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിൽ രക്തം കട്ട പിടിച്ചത് മൂലം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് 2019-ൽ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി പ്രണബ് മുഖർജിയെ ആദരിച്ചിരുന്നു.

ഇന്ത്യയിലെ പതിമൂന്നാം രാഷ്ട്രപതിയായ പ്രണബ് 2012 മുതൽ ’17 വരെയാണ് രാജ്യത്തിന്റെ പ്രഥമ പൗരനായിരുന്നത്. മുമ്പ് വിവിധ കോൺഗ്രസ് മന്ത്രിസഭകളിൽ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.

സുരി വിദ്യാസാഗർ കോളേജിൽനിന്ന് ഹിസ്റ്ററിയിലും പൊളിറ്റിക്കൽ സയൻസിലും ബിരുദാനന്തര ബിരുദം നേടിയ പ്രണബ് കൽക്കത്ത സർവകലാശാലയിൽനിന്ന് എൽ.എൽ.ബി. പൂർത്തിയാക്കി. തുടർന്ന് കൊൽക്കത്തയിലെ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ (പോസ്റ്റ് ആൻഡ് ടെലിഗ്രാം) ക്ലർക്കായി ജീവിതമാരംഭിച്ചു.
ബംഗാളി പ്രസിദ്ധീകരണമായ ‘ദേശേർ ഡാക്’ ൽ പത്രപ്രവർത്തകനായും പിന്നീട് അഭിഭാഷകനായും ജോലി ചെയ്ത ശേഷമാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്.

1969-ൽ എംപിയായ പ്രണബ് 1973-ൽ ഇന്ദിരാസർക്കാരിന്റെ കാലത്ത് കേന്ദ്ര വ്യവസായസഹമന്ത്രിയായിരുന്നു. ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലേറിയപ്പോൾ 1982 മുതൽ 1984 വരെ ധനകാര്യമന്ത്രിയായി സേവനം ചെയ്തു. 1995-ൽ നരസിംഹറാവു മന്ത്രിസഭയിൽ പ്രണബായിരുന്നു വിദേശകാര്യമന്ത്രി.

2004-ൽ മൻമോഹൻ സിങ് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന പ്രണബ് രാഷ്ട്രപതി സ്ഥാനമേൽക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിപദം രാജിവെച്ചത്. 1997-ൽ മികച്ച പാർലമെന്റേറിയൻ പുരസ്‌കാരവും പിന്നീട് പദ്മവിഭൂഷണും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

ചിന്തിച്ചത് ജീവിതം പാഴാക്കുന്നവരെന്ന്,കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് വൈറൽ

ബാഗ് നഷ്ടപ്പെട്ട് അപ്രതീക്ഷിതമായി കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് ഫേസ്ബുക്കിൽ വൈറലാകുന്നു.ബിരുദാനന്തര ബിരുദം ലക്ഷ്യമിട്ട് ജർമ്മനിയിൽ എത്തിയ വിവേക് കന്യാസ്ത്രീകളെപ്പറ്റി പറയുന്ന വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19, 4425 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂർ 322, പാലക്കാട് 289, കോട്ടയം 274,...

എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ്

ന്യൂഡൽഹി: എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പാർലമെന്റിന്റെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലാണ് അദേഹം. ശനിയാഴ്ച യുഡിഎഫ് എംപിമാരുടെ കൂടെ...

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

തിരുവന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എംഎസ് ആബ്ദീനാണ് ഇന്ന് രാവിലെ മരിച്ചത്. കേരളത്തിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ...

Recent Comments

You cannot copy content of this page