മദ്യപിച്ചെത്തിയ മകന്‍ അമ്മയെ മര്‍ദിച്ച് കൊലപ്പെടുത്തി

0
24

റാഞ്ചി: മദ്യപിച്ചെത്തിയ മകന്‍ അമ്മയെ മര്‍ദിച്ച് കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലാണ് സംഭവം. ഗാഘ്ര സ്വദേശിയായ മമ്ത ദേവി (60) യാണ് മരിച്ചത്. മകനായ മനോജ് ചീക്ക് ബഡായിക്ക് മദ്യപിച്ച് വീട്ടിലെത്തി മമ്തദേവിയെ മര്‍ദിക്കുകയും മര്‍ദനമേറ്റ ഇവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്നതിന്റെ പിറ്റേദിവസം പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ടത്തിനയച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.