വരൻ ഒളിച്ചോടി കാമുകിയെ വിവാഹം ചെയ്തു, വരന്റെ അമ്മയെ നഗ്നയാക്കി മൊട്ടയടിച്ചു

0
438

പട്ന: വിവാഹം ഉറപ്പിച്ച വരൻ ഒളിച്ചോടി കാമുകിയെ വിവാഹം ചെയ്തതിന്
വരന്റെ അമ്മയെ വധുവിന്റെ വീട്ടുകാർ നഗ്നയാക്കി മൊട്ടയടിച്ചു. ബിഹാറിലെ ദർബംഗയിലാണ് ദാരുണസംഭവം. ഇവരുടെ മകൻ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒളിച്ചോടി കാമുകിയെ വിവാഹം ചെയ്യുകയും വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.

ഇതിൽ പ്രകോപിതരായ വധുവിന്റെ വീട്ടുകാർ യുവാവിന്റെ അമ്മയെ വീടിന് പുറത്തെത്തിച്ച് തല മൊട്ടയടിച്ച ശേഷം നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു. ഇവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സ്ത്രീയെ അപമാനിക്കുന്ന വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

അതേസമയം, സ്ത്രീയെ നഗ്നയാക്കി നടത്തിച്ചുവെന്ന ആരോപണം പൊലീസ് നിഷേധിച്ചു. സ്ത്രീകൾ ഉൾപ്പെടെ ഇരുപത് പേരെ പ്രതിയാക്കി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.