സര്‍വകലാശാലാ ക്യാംപസില്‍ വെടിവെയ്പ്പ്, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

0
161

ചണ്ഡിഗഢ്: സര്‍വകലാശാലാ ക്യാംപസില്‍ നടന്ന വെടിവെയ്പ്പില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. രണ്ടു പേരുടെ നില ഗുരുതരം. ഹരിയാനയിലെ റോഹ്ത്ഗിയിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലാ ക്യാംപസിലാണ് ഇന്ന് വൈകുന്നേരം വെടിവെയ്പ്പുണ്ടായത്.

ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ ക്യാംപസില്‍ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്.