സുപ്രീംകോടതി ചീഫ് ജസ്റ്റിസായായി യു.യു ലളിത് ചുമതലയേറ്റു

0
39

ന്യൂഡല്‍ഹി: ഇന്ത്യയുടെ 49-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായായി യു.യു ലളിത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.

ബോംബെ ഹൈക്കോടതിയില്‍ 1983ല്‍ പ്രാക്ടീസ് ആരംഭിച്ച ലളിത് 2ജി അഴിമതി കേസില്‍ സിബിഐയുടെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനായിരിക്കെ 2014ല്‍ ജസ്റ്റിസായി നിയമിതനായി. ഷൊറാബുദ്ദീന്‍ ഷെയിഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായ്ക്കായി വാദിച്ചതും ലളിതായിരുന്നു.