അധ്യാപകന്‍ മര്‍ദിച്ച പതിമൂന്നുകാരന്‍ മരിച്ചു

0
23

ഫീസ് നല്‍കിയില്ലെന്ന് തെറ്റിദ്ധരിച്ച് പേരില്‍ അധ്യാപകന്‍ മര്‍ദിച്ച ദളിത് വിദ്യാര്‍ത്ഥി മരിച്ചു. ഉത്തര്‍പ്രദേശിലെ ബാറയ്ചില്‍ അധ്യാപകന്റെ മര്‍ദനമേറ്റ പതിമൂന്നുകാരനാണ് മരിച്ചത്. സംഭവത്തില്‍ മേല്ജാതിക്കാരനായ അധ്യാപകന്‍ അനുപം പതകിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ കുട്ടിയുടെ പരിക്കുകള്‍ ഗുരുതരമായ ആന്തരിക രക്തസ്രാവത്തിന് കാരണമായതായും ഇത് മരണത്തിലേക്ക് നയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിമാസം 250 രൂപ സ്‌കൂള്‍ ഫീസ് ഈടാക്കിയതിന്റെ പേരിലാണ് തന്റെ സഹോദരനെ അധ്യാപകന്‍ മര്‍ദിച്ചതെന്നും അത് ഓണ്‍ലൈനില്‍ അടച്ചിട്ടുണ്ടെന്നും എന്നാല്‍ അധ്യാപകന്‍ ഇതറിയാതെ സഹോദരനെ ക്രൂരമായി മര്‍ദിച്ചെന്നും സഹോദരന്‍ രാജേഷ് വ്യക്തമാക്കി