വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു, രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

0
137

മുംബൈ: വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മുംബൈയിലെ ചെമ്ബൂരിലെ കോച്ചിങ് സെന്ററിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ പഴയ മുംബൈ- പുനെ ഹൈവേയിലാണ് സംഭവം. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൈയ്ക്കും തലയ്ക്കുമാണ് പരിക്ക്. ബസില്‍ 48 പത്താംക്ലാസ് വിദ്യാര്‍ഥികളും അധ്യാപകരുമാണ് ഉണ്ടായിരുന്നത്.

വിനോദസഞ്ചാര കേന്ദ്രമായ ലോണാവാലയില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മല ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.