കേരളത്തിൽ ഇന്ന് 885 പേർക്ക് കൊവിഡ്, 724 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

0
1501

കേരളത്തിൽ ഇന്ന് 885 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 54 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 16995 പേർക്ക് കോവിഡ് 19 ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് നിന്ന് വന്ന 64 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 68 പേർക്കും 24 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. അതേസമയം സമീപദിനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് 968 പേർ രോഗമുക്തി നേടി.

നാല് പേരാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി മുരുകൻ (46), കാസർഗോഡ് സ്വദേശി ഖയറുന്നീസ് (48), കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശി മാധവൻ (68), ആലപ്പുഴ കലവൂർ സ്വദേശി മറിയാമ്മ (85) എന്നിവരാണ് മരിച്ചത്.