ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു

0
39

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു. തേക്കടക്കടവ് മറ്റത്തില്‍ പീതാംബരനാണ് (64) മരിച്ചത്.

വൈകിട്ട് 5നാണ് സംഭവമുണ്ടായത്. വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളും ഭിത്തിയും തറയും മിന്നലില്‍ കത്തി നശിച്ചു. സംഭവസമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മകളുടെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് പീതാംബരനെ കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.