എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

0
80

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍.. ബംഗാള്‍ സ്വദേശി മാണിക് ലാല്‍ ദാസ്, ഒഡീഷ സ്വദേശി അക്ഷയ് കരുണ്‍ എന്നിവരാണ് പിടിയിലായത്. കൊച്ചിയിലാണ് സംഭവം.

ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. മാതാപിതാക്കള്‍ മരിച്ച കുട്ടി ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നത്. ഏതാനുാം മാസം മുമ്പാണ് കുട്ടി ബന്ധുവിനൊപ്പം കൊച്ചിയിലെത്തുന്നത്.

ബന്ധുവുമായി പരിചയമുണ്ടായിരുന്ന പ്രതികള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ സംശയം തോന്നി കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.