ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചു, വനിതാ ഡോക്ടറും കുടുംബവും തോട്ടില്‍ വീണു

0
46
KIEV, UKRAINE - January 23, 2021: In this photo illustration Google Maps logo seen displayed on smart phone

കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചവനിത ഡോക്ടറും കുടുംബവും സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. തിരുവല്ല സ്വദേശികളായ ഡോക്ടര്‍ സോണിയ, മൂന്നു മാസം പ്രായമായ കുഞ്ഞ്, മാതാവ്, വാഹനം ഓടിച്ചിരുന്ന ബന്ധു എന്നിവരാണ് അപകടത്തില്‍പെട്ടത്.

വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. എറണാകുളത്തു നിന്നു തിരുവല്ലയിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിക്കുന്നതിനിടയില്‍ വഴി തെറ്റിയ ഇവര്‍ പാറേച്ചാല്‍ ബൈപാസില്‍ എത്തുകയും സമീപത്തെ തോട്ടിലേക്ക് മറിയുകയുമായിരുന്നു. കാറിനുള്ളില്‍ നിന്നു അത്ഭുതകരമായാണ് ഇവര്‍ രക്ഷപെട്ടത്.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിനുള്ളില്‍ നിന്നും നാലു പേരെയും രക്ഷപെടുത്തിയത്. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പൊലീസ് സംഘവും അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയാണ് സോണിയയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്.