സൗദിയില്‍ വാഹനാപകടം, മലയാളി യുവാവ് മരിച്ചു

0
39

റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ദക്ഷിണ ഖമീസ് മുശൈതില്‍ നിന്നും ബിശയ്ക്കുള്ള യാത്രക്കിടെയാണ് അപകടം. മലപ്പുറം താനൂര്‍ മൂലക്കല്‍ സ്വദേശി ശുകൂറിന്റെ മകന്‍ ശെറിന്‍ ബാബുവാണ് മരിച്ചത്.

കോവിഡ് കാലത്ത് നാട്ടില്‍ പോയ യുവാവ് അടുത്തിടെയാണ് പുതിയ വിസയില്‍ സഊദിയില്‍ വീണ്ടും തിരിച്ചെത്തിയത്. വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന വിജയന്‍ എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.