വിമാനത്തിനുള്ളില്‍ യുവതിയോട് അപമര്യാദയായി പെരുമാറി, യുവാവിനെ ഭര്‍ത്താവും യാത്രക്കാരും ചേര്‍ന്ന് കൈകാര്യം ചെയ്തു

0
66

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ഭര്‍ത്താവും യാത്രക്കാരും ചേര്‍ന്ന് കൈകാര്യം ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് മസ്‌ക്കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനത്തില്‍ വച്ചാണ് സംഭവം.

ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പത്തനംതിട്ട അടൂര്‍ സ്വദേശിനിയെ പിന്‍ സീറ്റിലിരുന്ന യുവാവ് സ്ത്രീയെ ഉപദ്രവിക്കുകയും അസഭ്യം പറയുകയുമായിരുന്നു.
ഇത് ചോദ്യം ചെയ്ത യുവതിയുടെ ഭര്‍ത്താവിനെയും ഇയാള്‍ അക്രമിച്ചു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇയാളെ കൈകാര്യം ചെയ്യ്തു.

വിമാനം ലാന്‍ഡ് ചെയ്തതോടെ എയര്‍ലൈന്‍സ് അധികൃതര്‍ എയര്‍പോര്‍ട്ട് മാനേജര്‍ക്ക് വിവരം കൈമാറി. തുടര്‍ന്ന് സി.ഐ.എസ്.എഫ് സംഘം യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.തുടര്‍ന്ന് യുവാവിന്റെ കുടുംബം യുവതിയും ഭര്‍ത്താവുമായും സംസാരിച്ച് സംഭവം ഒത്തുതീര്‍പ്പാക്കി. തുടര്‍ന്ന് പരാതിയില്ലെന്ന് യുവതി അറിയിച്ചതിനെ തുടര്‍ന്ന് രമേശിനെ താക്കീത് നല്‍കി ബന്ധുക്കള്‍ക്ക് ഒപ്പം വിട്ടയച്ചതായി വലിയതുറ പൊലീസ് അറിയിച്ചു.