ടാങ്കര്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ടുപേര്‍ മരിച്ചു

0
46


തിരുവല്ല : ടാങ്കര്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ടുപേര്‍ മരിച്ചു. കുന്നന്താനം അരുണ്‍ നിവാസില്‍ അരുണ്‍ ( 29 ), ചിങ്ങവനം പുലരിക്കുന്ന വീട്ടില്‍ ശ്യാം (28) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി 12 മണിയോടെ തിരുവല്ല ബൈപ്പാസിലെ ചിലങ്ക ജംഗ്ഷനിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.