സിനിമാ നിർമ്മാതാവ് കൊച്ചേട്ടൻ ചെറുപുഷ്പം നിര്യാതനായി

0
521

കൊച്ചി: പ്രശസ്ത മലയാളം സിനിമാ നിർമ്മാതാവും ചെറുപുഷ്പം ഫിലിംസിന്റെയും ചെറുപുഷ്പം സ്റ്റുഡിയോയുടേയും ഉടമയുമായ കെ. ജെ ജോസഫ് നിര്യാതനായി. കൊച്ചേട്ടൻ ചെറുപുഷ്പം എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്.
80 കളിലും 90 കളിലുമായി സൂപ്പർതാരങ്ങളുടേത് ഉൾപ്പെടെ നിരവധി സിനിമകളാണ് കൊച്ചേട്ടൻ നിർമ്മിച്ചത്. അനാവരണം, ആ നിമിഷം, ഈറ്റ, നിദ്ര, വീട്, ഹിമവാഹിനി, ഇതിലേ ഇനിയും വരുമോ, അനുരാഗി, പാവം പാവം രാജകുമാരൻ തുടങ്ങിയവ ഉൾപ്പെടെ അനേകം സിനിമകളുടെ നിർമ്മാതാവാണ്.