ഷവർമ്മ കഴിച്ച് മരിച്ച 16 കാരിയുടെ മാതാവിന് മൂന്നുലക്ഷം രൂപ ധനസഹായം

0
33

കാസർഗോഡ:് ചെറുവത്തൂരിൽ ഷവർമയിൽ നിന്നുള്ള വിഷബാധയേറ്റ് മരണപ്പെട്ട പതിനാറുകാരി ദേവനന്ദയുടെ മാതാവ് ഇ.വി. പ്രസന്നയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പും, റവന്യൂ അധികൃതരും അന്വേഷണം നടത്തിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയും പല ഹോട്ടലുകൾക്കുമെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.