തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരി മരിച്ചു

0
926

കട്ടപ്പന: മാനഭംഗത്തിനിരയായതിനെ തുടർന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് പെൺകുട്ടി മരിച്ചു. നാൽപ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 17 കാരിയാണ് മരണമടഞ്ഞത്. നരിയാം പാറയിൽ കഴിഞ്ഞയാഴ്ചയായിരുന്നു പെൺകുട്ടി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. അപകടനില തരണം ചെയ്‌തെങ്കിലും ഇന്നലെ രാത്രി നില വഷളാകുകയും ഇന്ന് രാവിലെയോടെ മരിക്കുകയുമായിരുന്നു.

നരിയംപാറ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ മനുവിനെതിരെ പെൺകുട്ടിയുടെ രക്ഷിതാക്കൾ കട്ടപ്പന ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ഒക്ടോബർ 23 നായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്യാൻ സ്വയം തീ കൊളുത്തിയത്.

പെൺകുട്ടിയെ പ്രണയം നടിച്ച് സമീപവാസി കൂടിയായ മനു മാനഭംഗപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് ആദ്യം ഒളിവിൽ പോയ മനു പിന്നീട് പോലീസിൽ കീഴടങ്ങുകയായിരുന്നു