സംസ്ഥാനത്ത് ചൂടുകൂടുന്നു, 9 ജില്ലകളില്‍ യെലോ അലര്‍ട്ട്

0
38

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 9 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്.

സാധാരണയെക്കാള്‍ 2°C- 4°C കൂടുതല്‍ താപനില ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ സംസ്ഥന ദുരന്തനിവാരണ അഥോറിറ്റിയും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

അതേസമയം, സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ ഇടുക്കി, എറണാകുളം,തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചു.