സ്‌കൂട്ടര്‍ തടഞ്ഞ് പിന്നിലിരുന്ന വീട്ടമ്മയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

0
107

അമ്പലപ്പുഴ: സ്‌കൂട്ടര്‍ തടഞ്ഞ് പിന്നിലിരുന്ന വീട്ടമ്മയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. പുന്നപ്ര വടക്കു പഞ്ചായത്ത് വാടയ്ക്കല്‍ കാട്ടുങ്കല്‍ മോഹനന്റെ മകന്‍ വിച്ചു എന്നു വിളിക്കുന്ന വിഷ്ണു (29) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ 18 ന് രാത്രി 7-30 ഓടെ പഴയ നടക്കാവില്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപമായിരുന്നു സംഭവം.

അമ്പലപ്പുഴ വടക്കു പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ചേലക്കര വീട്ടില്‍ സുമേഷും, ഭാര്യ വിജയലക്ഷ്മിയുമായി സ്‌കൂട്ടറില്‍ പോകവെ വിഷ്ണു സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി വിജയലക്ഷ്മിയെ ആക്രമിച്ചെന്നാണ് കേസ്.വിജയലക്ഷ്മി പുന്നപ്ര സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ ഇയ്യാളെ പറവൂര്‍ ഭാഗത്തു നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത് .രണ്ട് ഓളം ക്രിമനല്‍ കേസിലെ പ്രതിയാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു.