പരസ്യം സർക്കാരിനെതിരെയല്ല; നടൻ കുഞ്ചാക്കോ ബോബൻ

0
85

ന്നാ താൻ കേസ് കൊട്’ സിനിമയുടെ പരസ്യം സർക്കാരിന് എതിരെയല്ലെന്നും ഒരു സാമൂഹിക പ്രശ്‌നം ഉന്നയിക്കുകയാണ് ചെയ്തതെന്നും കേരളത്തിലെ അല്ല തമിഴ്‌നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയമെന്നും നടൻ കുഞ്ചാക്കോ ബോബൻ. സിനിമയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആരെയും ദ്രോഹിക്കാനല്ല പരസ്യം. പരസ്യം കണ്ടപ്പോൾ ചിരിച്ചു ആസ്വദിച്ചു. കേരളത്തിലെ അല്ല, തമിഴ്‌നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല നൽകിയത്. ചിത്രത്തിന് ഇനി തമിഴ്‌നാട്ടിൽ നിന്ന് ബഹിഷ്‌കരണമുണ്ടാവുമോ? വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണ്. ചിത്രത്തിൽ ഒരു രാഷ്ടീയ പാർട്ടിയെയും പരാമർശിക്കുന്നില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.