മത്സരിക്കുന്നത് ജയിക്കാന്‍, കാനത്തിനു മറുപടിയുമായി ജോസ് കെ.മാണി.മുന്നണിയിൽ രണ്ടാമൻ ആരായിരിക്കും?

0
1249

കോട്ടയം: എല്‍.ഡി.എഫ്. മുന്നണിയിലെ സീറ്റുവിഭജന ചര്‍ച്ചകളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയാണ് ഘടകകക്ഷികള്‍. സി.പി.ഐ. ഇന്നു തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. അതോടൊപ്പം ഇടതു മുന്നണിയിലേക്കു കടന്നുവന്ന കേരള കോണ്‍ഗ്രസ് എം വിഭാഗത്തിന് സീറ്റുനല്‍കിയതില്‍ സീറ്റ് നേടിയെടുക്കലല്ല, വിജയിച്ച് വരുന്നതാണ് ശക്തിയെന്നു പറഞ്ഞ കാനത്തിന്റെ പ്രസ്ഥാവനയില്‍ മറുപടിയുമായി ജോസ് കെ. മാണി രംഗത്തെത്തി. മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിത്തന്നെയാണെന്നും, ഇടതുമുന്നണിയുടെ ജയത്തിനായി മത്സരിക്കുമെന്നും ജയിക്കുമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് ചെന്നപ്പോൾ തന്നെ വൻഭൂരിപക്ഷത്തോടെ കൂടിയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 25 മണ്ഡലങ്ങളിലാണ് ഇത്തവണ സി.പി.ഐ മത്സരിക്കുക. ഇതില്‍ 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്നു പ്രഖ്യാപിച്ചത്. നാല് മണ്ഡലങ്ങളിലെ പ്രഖ്യാപനം അടുത്ത ദിവസം നടത്തുമെന്നു പ്രഖ്യാപിച്ച കാനം സീറ്റ് വിഭജനത്തില്‍ പരാതിയില്ലെന്ന് വ്യക്തമാക്കി. ഏതെങ്കിലും ഒരു കക്ഷി എല്‍ഡിഎഫില്‍ വന്നതിന്റെ പേരില്‍ സിപിഐയുടെ സിറ്റിങ് സീറ്റുകള്‍ കുറയ്ക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല. കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയില്‍ നേട്ടമുണ്ടാകുമോ എന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് നോക്കാമെന്നും അദേഹം പറഞ്ഞു.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ലഭിച്ചത് 15 സീറ്റാണ്. എന്നാല്‍ ഇത്തവണ ഇടതു മുന്നണിയിലേക്കെത്തിയ ജോസ് പക്ഷത്തിന് ലഭിച്ചത് 13 സീറ്റും. ജോസിന് ഇത്രയധികം സീറ്റു ലഭിച്ചതിനാല്‍ യു.ഡി.എഫില്‍ ജോസ് പക്ഷവും പിടിമുറുക്കുകയാണ്.