13കാരിയെ പീഡിപ്പിച്ചു പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും

0
19

മലപ്പുറം : പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും പ്രാര്‍ത്ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.

പെരിന്തല്‍മണ്ണയില്‍ ധ്യാനത്തിനെത്തിയപ്പോഴാണ് പാസ്റ്റര്‍ കുട്ടിയുടെ കുടുംബത്തെ പരിചയപ്പെട്ടത്. കുട്ടിയിലൂടെ കുടുംബം അനുഗ്രഹിക്കപ്പെടുമെന്നും അതിന് വീട്ടില്‍ പ്രാര്‍ഥന നടത്തണമെന്നും ഇയാള്‍ കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞു. പിന്നീട് ഇവരുടെ വീട്ടില്‍ പ്രാര്‍ഥനയ്ക്കായി എത്തിയപ്പോഴും ബന്ധുവീട്ടില്‍ വെച്ചും ഇയാള്‍ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു. കുട്ടിയും അമ്മയും ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം വനിതാ സെല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിച്ചു.20 രേഖകള്‍ ഹാജരാക്കി.