ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ രാജമല പെട്ടിമുടിയിൽ നടത്തിയ തെരച്ചിലിൽ അഞ്ച് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 22 ആയി. ഇടുക്കി എംപി ഡീൻ കുര്യാക്കോസാണ് മരണസംഖ്യ ഉയർന്നതായി അറിയിച്ചത്. മണ്ണിനടിയിൽ ഇനിയും 49 പേരുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ പുഗോഗമിക്കുന്നത്. മഴ കുറഞ്ഞത് തെരച്ചിലിനെ വേഗത്തിലാക്കിയിട്ടുണ്ട്. മൂന്നാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാലുപേരുടെയും
പരിക്ക് ഗുരുതരമല്ല. മൃതദേഹങ്ങൾ അടിമാലി ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. സാരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്കും കോലഞ്ചേരി മെഡിക്കൽ കോളജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.