കരിപ്പൂർ വിമാനാപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയ ചിലർക്കും കോഴിക്കോട് മെഡിക്കൽ കോളജിലെ ചില ജീവനക്കാർക്കും കോവിഡ് – 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അവിടെ സന്ദർശനം നടത്തിയ താൻ സ്വയം ക്വാറന്റൈനിൽ പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തുമെന്നും മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.