എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയായ ജവാന്‍ വെടിയേറ്റ് മരിച്ച നിലയില്‍

0
65

പത്തനംതിട്ട: റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയായ ജവാന്‍ വെടിയേറ്റ് മരിച്ച നിലയില്‍. മലയാലപുഴ പതിതശ്ശേരി സൂരജ് ഭവനത്തില്‍ സുജിത്തിനെയാണ് പഞ്ചാബിലെ ഭട്ടിന്‍ ഡയിലെ ജോലി സ്ഥലത്ത് വെച്ച് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സീതത്തോടില്‍ സൂരജിന്റെ ബന്ധുവിന്റെ വീട്ടില്‍ റെയിഡ് നടത്താനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയാണ് സുജിത്ത്. ചിറ്റാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയ വിവരങ്ങള്‍ സുജിത്തിന്റെ റെജിമെന്റിനെ അറിയിച്ചിരുന്നു. സംഭവത്തില്‍ ആര്‍മി പൊലീസും അന്വേഷണം നടത്തി സൈനികനെ കോര്‍ട്ട്മാര്‍ഷല്‍ ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുന്നതിനിടയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.