ആറാം ക്ലാസുകാരിയെ മര്‍ദിച്ച് മലം തീറ്റിച്ച രണ്ടാനമ്മ അറസ്റ്റില്‍

0
58

കൊച്ചി: പറവൂരില്‍ ആറാം ക്ലാസുകാരിയെ മര്‍ദിച്ച് മലം തീറ്റിച്ച രണ്ടാനമ്മ അറസ്റ്റില്‍. ചിറ്റാട്ടുകര പഞ്ചായത്തിലെ ആശാവര്‍ക്കറായ രമ്യയാണ് അറസ്റ്റിലായത്. മലം തീറ്റിക്കുകയും, മൂത്രം കുടിപ്പിക്കുകയും ചെയ്തു.

ആറാം ക്ലാസുകാരിയായ കുട്ടിയെ ഇവര്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെകൊണ്ട് മലം തീറ്റിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയില്‍ പൂട്ടിയിട്ട് ഇരുമ്പ് കമ്പി കൊണ്ട് അടിക്കുക തുടങ്ങി ക്രൂരപീഡനമാണ് ഇവര്‍
കുട്ടിക്ക് നേരെ നടത്തിയത്.

മദ്യപാനവും രമ്യയുമായുള്ള അടുപ്പവും ഭര്‍ത്താവിനെ കുട്ടിയുടെ അമ്മ ഉപേക്ഷിച്ചിരുന്നു. മക്കളെ താന്‍ നോക്കിക്കോളാമെന്ന് പറഞ്ഞാണ് അച്ഛന്‍ കൂടെ നിര്‍ത്തിയത്. എന്നാല്‍ രണ്ടാനമ്മയായ രമ്യ കുട്ടിയെ ക്രൂര മര്‍ദനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞതിന് ശേഷം കുട്ടികളെ രണ്ടുപേരെയും അമ്മ ബന്ധു വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയ്ക്ക് ചേച്ചി കൂടിയുണ്ട്. ഇവരുടെ നേരെയും ഇത്തരത്തില്‍ പീഡനങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ് വിവരം. വരും ദിവസങ്ങളില്‍ ഇരുവരേയും ഒന്നിച്ചിരുത്തി ചൈല്‍ഡ് ലൈന്‍ മൊഴി എടുക്കും.

ശരീരത്തിലെ പാട് കണ്ട് സ്‌കൂള്‍ അധികൃതര്‍ കാര്യം ചോദിച്ചപ്പോഴാണ് ചൈല്‍ഡ് ലൈനോട് കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.