തൃശൂര്‍: പാണഞ്ചേരി താളിക്കോട് ഫാമുകളിലെ പന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ 18-ഓളം പിന്നകള്‍ കഴിഞ്ഞ ദിവസം കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 450 ഓളം പന്നികളെ കൊന്നൊടുക്കും.
വിശദമായ പരിശോധനയ്ക്കായി കൂടുതല്‍ സാമ്പിളുകള്‍ ബെംഗളൂരു ലാബിലേക്ക് അയച്ചു. പരിശീലനം ലഭിച്ച 2 ബുച്ചര്‍മാര്‍ ഉള്‍പ്പടെ 2 ടീമുകളെയാണ് പന്നിയെ കൊലപ്പെടുത്താന്‍ നിയോഗിച്ചിരുക്കുന്നത്.