വന്ദന ദാസ് കൊലക്കേസ്, പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

0
53

ഡോക്ടര്‍ വന്ദന ദാസ് കൊലപാതക കേസില്‍ പ്രതി സന്ദീപിനെ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ 23 ന് ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശം. ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് സന്ദീപിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സന്ദീപിന് വൈദ്യസഹായം അടക്കം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ കുറ്റം സമ്മതിച്ച പ്രതി സന്ദീപ് കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്ന് കുറ്റസമ്മത മൊഴി നല്‍കി