കണ്ണൂര്‍: യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ചാവശ്ശേരിയില്‍ 19-ാം മൈലില്‍ താമസിക്കുന്ന ടി എന്‍ മൈമൂനയ്ക്കാണ് അയല്‍വാസിയുടെ വെട്ടേറ്റത്. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയര്വാസി മൈമുനയുടെ കഴുത്തിന് വെട്ടുകയായിരുന്നു. മാരകമായി പരിക്കേറ്റ മൈമൂനയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയല്‍ വാസിയായ അബ്ദുവാണ യുവതിയെ വെട്ടിയത്. യുവതിയെ ആക്രമിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ട ഇയാള്‍ക്കുള്ള തിരച്ചില്‍ നടക്കുന്നതായി പൊലീസ് അറിയിച്ചു.