ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന വൈദികൻ അന്തരിച്ചു

0
171

ബൈക്കപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന വൈദികൻ അന്തരിച്ചു. ഫാ. റെൻസൺ പൊള്ളയിലാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഭവനത്തിലും തുടർന്ന് ഇടവക ദൈവാലയത്തിലും ഇന്ന് രാത്രി 9 മണിയോടു കൂടി പൊതു ദർശനത്തിനു വയ്ക്കും. നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് മൃതസംസ്‌കാര ശുശ്രൂഷകൾ നടത്തപ്പെടും.

ആലപ്പുഴ രൂപതയിലെ സേവ്യർ ദേശ് ഇടവകയിൽ പൊള്ളയിൽ തോമസിന്റെയും റോസിയുടെയും രണ്ടാമത്തെ മകനാണ്. 2009 ഏപ്രിൽ 18-നാണ് തിരുപ്പട്ടം സ്വീകരിക്കുന്നത്. തുടർന്ന് ബിഷപ്പിന്റെ സെക്രട്ടറിയായും, വൈസ് ചാൻസലറായും ബിഷപ്പ് കൂരിയ നോട്ടറിയായും നിയമിതനായി. പിന്നീട് 2011-ൽ വട്ടയാൽ സെന്റ് പീറ്റേഴ്സ് ഇടവക സഹവികാരിയായി നിയമിക്കപ്പെട്ട ഇദ്ദേഹം ജീസസ് ഫ്രട്ടേണിറ്റിയുടെ രൂപത ഡയറക്ടറായും ആലപ്പുഴയിലെ സെന്റ് പീറ്റേഴ്സ് കോളേജ് മാനേജരായും സേവനം ചെയ്തു.