പ്രസവം മൂലം വിഷാദം,യുവ സംരംഭക പിഞ്ചുകുഞ്ഞുമായി ആത്മഹത്യ ചെയ്തു

0
497

ഹോങ്കോങ് : പ്രമുഖ ബിസിനസ് സംരംഭക അഞ്ചുമാസമുള്ള പെൺകുഞ്ഞിനൊപ്പം അപ്പാർട്ട്‌മെന്റിൽനിന്ന് ചാടി മരിച്ചു. ലുവോ ലിലി എന്ന മുപ്പത്തിനാലുകാരിയാണ് പ്രസവത്തെ തുടർന്നുണ്ടായ വിഷാദത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്.

സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ലുവോ ലിലോക്ക് ഹിലരി ക്ലിന്റൻ, പ്രശസ്ത ഗായിക റിറ്റ ഓറ എന്നിവരുമായി അടുപ്പമുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് താൻ സിംഗിൾ മദറാണെന്ന ലുവോ വെളിപ്പെടുത്തിയത്. ചെനയിലെ റിയൽ എസ്റ്റേറ്റ് സംരംഭകയായ അമ്മയുടെ ഏക മകളാണ് ലുവോ. പിതാവ് ഡോക്ടറാണ്.