കാര്‍ അപകടം; നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

0
162

ക്രിമിയ: കാര്‍ മരത്തിലിടിച്ച് നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ക്രിമിയയിലെ അലുഷ്തയിലാണ് അപകടം. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. വിദ്യാര്‍ഥി സംഘം സിംഫെറോപോളിലേക്ക് പോവുകയായിരുന്നു.

പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. നിയന്ത്രണം നഷ്ടമായ കാര്‍ മരത്തിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാല് പേരും തല്‍ക്ഷണം മരിച്ചു. രണ്ട് പേര്‍ മൂന്നാം വര്‍ഷവിദ്യാര്‍ഥികളും മറ്റ് രണ്ടുപേര്‍ നാലാം വര്‍ഷ വിദ്യാര്‍ഥികളുമാണ്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. റിപ്പബ്ലിക് ഓഫ് ക്രിമിയയുടെ ആഭ്യന്തര മന്ത്രാലയമാണ് അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്.