പിയറെ പൊലിവര്‍ പുതിയ കണ്‍സര്‍വ്വേറ്റീവ് നേതാവ്

0
161

ഒട്ടാവ: പിയറെ പൊലിവര്‍ പുതിയ കണ്‍സര്‍വ്വേറ്റീവ് നേതാവ്. ഏഴ് മാസം നീണ്ടുനിന്ന പ്രചാരണത്തിന് ശേഷമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫ് കാനഡ 2022 ലെ ലീഡര്‍ഷിപ്പ് മത്സരത്തിലെ വിജയിയെ ഇന്ന് വൈകിട്ട് ഒട്ടാവയില്‍ പ്രഖ്യാപിച്ചത്. 68 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് പിയറെ കണ്‍സര്‍വ്വേറ്റീവ് നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിയില്‍ പ്രായ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രിയങ്കരനായ നേതാവാണ് പിയറെ.

പിയറി പൊയ്ലിവറിന് പുറമേ, ജീന്‍ ചാരെസ്റ്റ്, ലെസ്ലിന്‍ ലൂയിസ്, റോമന്‍ ബാബര്‍, സ്‌കോട്ട് ഐച്ചിസണ്‍ എന്നിവരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫ് കാനഡയുടെ നേതൃത്വത്തിലേക്ക് മത്സരിച്ചിരുന്നു.

മെയില്‍-ഇന്‍ ബാലറ്റുകള്‍ ഉപയോഗിച്ചാണ് കണ്‍സര്‍വേറ്റീവ്‌സ് തിരഞ്ഞെടുപ്പ് നടത്തിയത്. മൊത്തം 678,702 പാര്‍ട്ടി അംഗങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ അര്‍ഹതയുണ്ട്. അതില്‍ 437,854 ബാലറ്റുകളും കൃത്യസമയത്ത് തന്നെ ലഭിച്ചിരുന്നു.

പിയറെയുടെ വിജയം കണ്‍സര്‍വേറ്റീസുകള്‍ക്ക് പുത്തനുണര്‍വ്വ് പകരുമെന്നാണ് വിലയിരുത്തല്‍. മലയാളിയും മിസ്സിസ്സാഗ- മാള്‍ട്ടണ്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ കണ്‍സര്‍വ്വേറ്റീവ് സ്ഥാനാര്‍ത്ഥിയുമായിരുന്ന റ്റോം വര്‍ഗ്ഗീസ് പിയറെയുടെ ഇലക്ഷന്‍ കാമ്പയിന്റെ മുന്‍നിരയിലുണ്ടായിരുന്നു. പിയറെയുടെ ഇലക്ഷന്‍ കാമ്പയിന്റെ നാഷണല്‍ ഔട്ട്‌റിച്ച് കോര്‍ഡിനേറ്റര്‍ പദവിയാണ് റ്റോം വഹിച്ചിരുന്നത്.