കാനഡയില്‍ വ്യാജ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

0
34

കാനഡയില്‍ വ്യാജ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ജോലി നല്‍കാമെന്ന് പറഞ്ഞ് യുവാവിന്റെ പിതാവില്‍ നിന്ന് പലപ്പോഴായി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഹുസൈന്‍, ബിനീഷ്, സുധീഷ്, അനീഷ്, സക്കീര്‍ എന്നിവരാണ് അറസ്റ്റിലായത്. അനീഷ് ഒളിവിലായത്.

മാരാരിക്കുളം കാട്ടൂര്‍ തട്ടാംതയ്യില്‍ മോഹന്‍ദാസില്‍ നിന്നാണ് പ്രതികള്‍ പത്തുലക്ഷം തട്ടിയത്. പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് സ്വദേശിയായ സക്കീര്‍ ഹുസൈനെ ചെന്നൈയില്‍ നിന്നും പുന്നപ്ര സ്വദേശികളായ സുധീഷ് കുമാര്‍, ബിനീഷ് എന്നിവരെ മാരാരിക്കുളം, പുന്നപ്ര എന്നിവിടങ്ങളില്‍ നിന്നും പിടികൂടുകയായിരുന്നു.