പെണ്‍മക്കളെ കൊലപ്പെടുത്തി, പിതാവിന്റെ വിചാരണ തുടങ്ങി

0
132

ഡാലസ്: കൗമാരക്കാരായ രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡാലസ് കൗണ്ടി കോടതിയില്‍ ആരംഭിച്ചു. 2008 ജനുവരി 1 നാണ് പിതാവ് രണ്ടു മക്കളെയും കാറില്‍ വച്ചു കൊലപ്പെടുത്തിയത്. കൃതൃത്തിന് ശേഷം രക്ഷപ്പെട്ട പിതാവിനെ 2020 ലാണ് പൊലീസ് പിടികൂടിയത്. പ്രതിക്കുവേണ്ടി പൊലീസും എഫ്ബിഐയും 12 വര്‍ഷം നടത്തിയ തിരച്ചിലിനൊടുവിലാണ് പിടിയിലായത്.

പെണ്‍കുട്ടികള്‍ ആണ്‍ സുഹൃത്തുക്കളുമായി അടുത്തിടപഴകിയതാണ് പിതാവ് യാസറിനെ പ്രകോപിപ്പിച്ചത്. ഈജിപ്റ്റില്‍ ജനിച്ച യാസര്‍ അബ്ദെല്‍, അമേരിക്കയില്‍ എത്തി ഡാലസില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് കൊല നടത്തിയത്.

ഡാലസ് ലൂയിസ് വില്ല ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികളായിരുന്നു കൊല്ലപ്പെട്ട സാറ യാസറും (17), അമിനാ യാസറും (18).

കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചുവെങ്കിലും, കോടതിയില്‍ കുറ്റം നിഷേധിച്ചു. ഇര്‍വിങ്ങിലുള്ള ഒരു ഹോട്ടലിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിലാണ് വെടിയേറ്റ ഇരുവരുടെയും മൃതദേഹം കണ്ടത്.